Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corona Health

Thiruvananthapuram

കോ​റോ ഹെ​ൽ​ത്തി​ലെ അനധികൃത പി​രി​ച്ചു​വി​ട​ൽ: ഐ​എ​ൻ​ടി​യു​സി പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​ന്‍റെ മ​റ​പി​ടി​ച്ച് അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ കോ​റോ ഹെ​ൽ​ത്തി​ലെ എ​ണ്ണൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ ഐ​എ​ൻ​ടി​യു​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു മു​മ്പി​ൽ​നി​ന്ന് ജി​പി​ഒ​യി​ലേ​യ്ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ത്ത​ൻ​പ​ള്ളി നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ബി​ജു, എ.​കെ. സ​നി​ൽ, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, മ​ല​യം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, എം.​എ​സ്. താ​ജു​ദ്ദീ​ൻ, വെ​ട്ടു​റോ​ഡ് സ​ലാം, എ​സ്. സ​ജി​കു​മാ​രി, ഷീ​ബ, എ.​എ​സ്. ച​ന്ദ്ര​പ്ര​കാ​ശ്, റോ​ജി​ൻ ഗോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up